Thursday, 4 September 2014

ദിഗ്വിജയം വാദ്യ ശങ്കര ദിഗ്വിജയം..............


'മാരന്‍' എന്നാല്‍ കാമദേവനെന്നര്‍ത്ഥം. മാരാരി എന്നാല്‍ ശിവനും. മാരാരീഭക്തനായ ശങ്കരന്‍ എന്ന ഒരു മലയാളി വേദാന്തജ്ഞാനം കൊണ്ട് ലോകത്തിന്‍റെ നെറുകയിലെത്തി. മാരാരായ ശങ്കരന്‍ എന്ന മറ്റൊരു മലയാളി തന്‍റെ വാദ്യജ്ഞാനം കൊണ്ട് ലോകാദരണീയന്‍ ആയിരിക്കുന്നു. തീര്‍ന്നി ല്ല സാമ്യം, ആദി ശങ്കരനെ അനുധാവനം ചെയ്യാന്‍ പദ്മപാദര്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ശങ്കരന്‍റെ പേരിനൊപ്പവും പദ്മം ഉണ്ട്. പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍. കൈരളിയുടെ വാദ്യ പ്രജാപതി. ഉത്തരേന്ത്യക്കാര്‍ അടക്കി ഭരിച്ചിരുന്ന ഭാരതത്തിലെ വാദ്യ പ്രപഞ്ചത്തിലേക്ക് ഒരു ഷര്‍ട്ട് പോലും ഇടാതെ ചെണ്ടയും തൂക്കി നടന്നു കയറി കേരളത്തിന്‍റെ മുഴക്കം സൃഷ്ടിച്ചു മട്ടന്നൂര്‍.
ഒരു അടിയന്തിരകൊട്ടുകാരനായി തുടങ്ങിയതാണ്‌ കണ്ണൂര്‍, മട്ടന്നൂര്‍ സ്വദേശി ശങ്കരന്‍റെ ജീവിതം. മട്ടന്നൂര്‍ ക്ഷേത്രത്തിലെ അടിയന്തിര കൊട്ടുകാരനായിരുന്ന പിതാവ് കുഞ്ഞികൃഷ്ണമാരാര്‍ ആയിരുന്നു ശങ്കരന്‍റെ ആദ്യ ഗുരു. അടിയന്തിരം നിവര്‍ത്തിക്കാന്‍ ഒരാള്‍ എന്ന് മാത്രമേ അച്ഛനും സങ്കല്‍പ്പിചിരുന്നുള്ളൂ. ക്ഷേത്രത്തിലെ പരിമിതികള്‍ക്കുള്ളില്‍ ശങ്കരന്‍ കൊട്ടിയത് കേട്ട നാട്ടുകാരാണ് ശങ്കരനില്‍ കൂടുതല്‍ മനസിരുത്താന്‍ അച്ഛനെ ഉപദേശിക്കുന്നത്. അങ്ങിനെയാണ് ചെണ്ട വിദ്യാര്‍ഥിയായി പേരൂര്‍ ഗാന്ധിസേവാ സദനത്തില്‍ എത്തിയത്. കഥകളി ചെണ്ട വിദ്യാര്‍ഥിയായി അഭ്യാസം തുടങ്ങിയതോടെയാണ് തന്‍റെ കയ്യിലിരിക്കുന്ന വാദ്യത്തിന് സാധ്യതകള്‍ കൂടുതലുണ്ടെന്ന് ആ കുട്ടി മനസിലാക്കിയത്. പല്ലശന ചന്ദ്രമന്നാടിയാരും സദനം വാസുദേവനും അടങ്ങുന്ന പ്രതാപികളായ ഗുരുക്കന്മാരുടെ കീഴില്‍ കളങ്കമേശാത്ത വിദ്യ പഠിക്കാന്‍ ശങ്കരന് ആയി. കീഴ്പടത്തില്‍ കുമാരന്‍ നായരേയും സദനം കൃഷ്ണന്‍കുട്ടിയെയും പോലുള്ള അധ്വാനികളുടെ കനത്ത ചൊല്ലിയാട്ട കളരികളില്‍ ശങ്കരന്‍ കൊട്ടിതെളിഞ്ഞു. അത് പൂര്‍ത്തിയാക്കിയപ്പോഴേക്കും സദനത്തില്‍ ഇടക്ക കൊട്ടിയിരുന്ന പട്ടരാത്ത് ശങ്കരമാരാരുടെ കീഴില്‍ ഇടക്കയില്‍ പഠനം നടത്താന്‍ ശങ്കരന് ആഗ്രഹമുണ്ടായി, അതിനു മാര്‍ഗ്ഗവുമുണ്ടായി. ശങ്കരമാരാര്‍ കൊച്ചു ശങ്കരന് വീട്ടില്‍ വച്ചു അഭ്യസനം നടത്തി. ശങ്കരമാരാരുടെ മകനും ഇടയ്ക്കയിലും ചെണ്ടയിലും പ്രശസ്തനാണ്. സാക്ഷാല്‍ പല്ലാവൂര്‍ അപ്പു മാരാര്‍. കഥകളി കോട്ടില്‍ ഉയര്‍ന്നു വന്ന സദനം ശങ്കരന്‍കുട്ടി ഇന്നുള്ള വിശ്വരൂപത്തിലെക്കെത്തിയത്തിനു വിപരീരാര്‍ത്ഥത്തില്‍ നന്ദി പറയേണ്ടത് ഒരു കഥകളി ആചാര്യനോടാണ്. അദ്ദേഹം സൃഷ്ടിച്ച ഒരു വേദനയാണ് മട്ടന്നൂരിനെ വഴി മാറ്റിയത്. കീഴ്പടം കുമാരന്‍ നായര്‍ അടക്കമുള്ള തലമുതിര്‍ന്ന ആചാര്യന്മാര്‍ അംഗീകരിച്ച മട്ടന്നൂരിന്‍റെ കളികൊട്ടില്‍ ഒരു നടന്‍ അതൃപ്തി പ്രകടിപ്പിച്ചു. അതും പരസ്യമായി. ഈ പ്രവര്‍ത്തിയില്‍ ന്യായം തോന്നാതെ മട്ടന്നൂര്‍ പിന്നീട് വരാവുന്ന ബാധ്യതകള്‍ മുന്നില്‍ കണ്ടു. കഴിവല്ല താന്‍പോരിമയാകും കഥകളിയരങ്ങില്‍ ഇനിയുള്ള കാലം എന്ന് മട്ടന്നൂര്‍ മനസിലാക്കി. അതോടെയാണ് മട്ടന്നൂരിന് കളിക്കൊട്ടില്‍ വിരക്തിവരാന്‍ തുടങ്ങിയത്. ശ്രദ്ധ പതിയെ മറ്റു വാദ്യ മേഖലയിലേക്ക് തിരിഞ്ഞു തുടങ്ങി. ഒടുവില്‍ അത് തായമ്പകയില്‍ നിമഗ്നമായി.
'പ്രൊഫഷണലിസം' എന്ന പദം തിരിച്ചറിഞ്ഞ അത്യപൂര്‍വ്വം കേരളീയ കലാകാരന്മാരില്‍ ഒരാളാണ് മട്ടന്നൂര്‍. അതിനു പല മാനങ്ങളുണ്ട്. മാനം പോകാതിരിക്കുക എന്നതാണ് ആദ്യ പാഠം. വൈകീട്ടുള്ള പരിപാടിക്ക് രാവിലെ സ്ഥലത്തെത്തുക, കഴിഞ്ഞാലും മടങ്ങാതെ ചുറ്റി തിരിയുക, ദൌര്‍ബല്ല്യങ്ങള്‍ക്ക് വഴി തേടുക, ഒടുക്കം സര്‍വ്വരേയും വെറുപ്പിക്കുക. ഇതൊകെയാണ് ദേശ-കാല ഭേദമെന്യേപല പ്രഗത്ഭ കലാകാരന്മാരെയും ജനങ്ങളില്‍ നിന്നും വിശേഷിച്ചു സംഘാടകരില്‍ നിന്നും അകറ്റിയത്. മട്ടന്നൂര്‍ അതിലും അപവാദമായി. വ്യക്തി ജീവിതം താളം തെറ്റാതെ സൂക്ഷിക്കുക, പൊതു വേദിയില്‍ ആദരണീയന്‍ ആവുക, പ്രശംസക്കും പരിഹാസത്തിനും മുന്നില്‍ കൃത്യമായ അകലം സൂക്ഷിക്കുക, ഇതെല്ലാം പ്രൊഫഷണലിസത്തിന്‍റെ മുഖ്യ ഭാഗങ്ങളാണ്. തന്‍റെ തൊഴിലിലുള്ള വ്യക്തതയും കൃത്യതയും ആണു ഇതിന്‍റെ കാതല്‍. തന്‍റെ പ്രവര്‍ത്തിപഥത്തില്‍ ഒരാളോടും അടിയറവു പറയാത്ത വിധം ഉറപ്പുണ്ടാകുക. ഇക്കാര്യത്തില്‍ മട്ടന്നൂര്‍ തീയില്‍ കുരുത്തവനാണ്. തൃത്താല കേശവന്‍, ആലിപ്പറമ്പ് ശിവരാമ പൊതുവാള്‍, പല്ലാവൂര്‍ അപ്പു മാരാര്‍, പൂക്കാട്ടിരി ദിവാകര പൊതുവാള്‍ തുടങ്ങിയ തായമ്പകയിലെ മഹാമേരുക്കള്‍ക്കൊപ്പം ഡബിളുകൊട്ടി ഉറപ്പിച്ചാണ് മട്ടന്നൂര്‍ വളര്‍ന്നത്. ഒപ്പം കൊട്ടിയ മഹാന്മാര്‍ വീണ്ടും തങ്ങള്‍ക്കൊപ്പം ശങ്കരന്‍ മതിയെന്ന് ആവശ്യപ്പെട്ടു തുടങ്ങിയതോടെ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്ന പേരിനു തായമ്പകയില്‍ എതിരില്ലാതായി തുടങ്ങി. മഹാരഥികള്‍ ഒന്നൊന്നായി ഒഴിയാന്‍ തുടങ്ങിയതോടെ വിഷണ്ണരായ ആസ്വാദകര്‍ക്ക് മുന്നില്‍ ഒരു പേരേ ഉണ്ടായിരുന്നുള്ളൂ, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. മലമക്കാവ് ശൈലിയും, തിരുവേഗപ്പുറ ശൈലിയും തലതല്ലി കീറും വിധം മത്സരിച്ചിരുന്ന കാലത്താണ്‌ ഈ മാറ്റം. ഇരുകൂട്ടര്‍ക്കും ശങ്കരന്‍ കുട്ടി സ്വീകാര്യനായി. അല്ലെങ്കില്‍ സ്വകീയമായ ശൈലിയിലൂടെ ഏതു വിഭാഗത്തെയും വശീകരിക്കാവുന്ന ഒരു മാന്ത്രികത മട്ടന്നൂരിന്‍റെ കോലുകളില്‍ ഉണ്ടായിരുന്നു. അധികം വൈകിയില്ല മട്ടന്നൂര്‍ അനിഷേധ്യനായി.
ഈ ജൈത്രയത്രക്കിടയില്‍ മട്ടന്നൂര്‍ അടുത്ത പടിചവുട്ടി. രണ്ടു കൈകളും രണ്ടു കോലുകളും പോലെ തന്‍റെ രണ്ടു മക്കളെയും മട്ടന്നൂര്‍ ഇരുവശത്ത് ചേര്‍ത്ത് നിറുത്തി. അതും അവരുടെ വളരെ ചെറുപ്പത്തില്‍ തന്നെ. 'ട്രിപ്പിള്‍ തായമ്പക'. മട്ടന്നൂര്‍ത്രയം, മട്ടന്നൂര്‍ ശങ്കരരന്‍കുട്ടി, ശ്രീകാന്ത്, ശ്രീരാജ്. മട്ടന്നൂരിന്‍റെ മക്കള്‍ എന്ന നിലയില്‍ അദ്ഭുതം തോന്നിയില്ലെങ്കിലും മട്ടന്നൂരും മക്കളും ചേര്‍ന്നുള്ള തായമ്പക അദ്ഭുതം തന്നെയായിരുന്നു. അതിന്‍റെ അലയൊലി ഇന്നും ഒരു മാത്ര കുറഞ്ഞിട്ടില്ല. ഒരു സിനിമ കാണാനുള്ള ആവേശത്തോടെ ജനം ഇവരുടെ തായമ്പകക്ക് മുന്നിലേക്ക്‌ ഒഴുകുന്നു.
പഞ്ചാരിമേളം ആയിരുന്നു അടുത്ത കൈവശഭുമി. പഞ്ചാരി മേളത്തിനും ഒരു താരപദവി നല്കാന്‍ മട്ടന്നൂരിന്‍റെ വരവുകൊണ്ട് സാധിച്ചു. മേളക്കാരുടെ സ്വപ്നഭുമികയായ തൃശ്ശൂര്‍ പൂരമടക്കം മട്ടന്നൂരും സംഘവും കീഴടക്കി. ആര്‍ക്കും ഏതു മേളത്തിനും ചേരാം എന്ന പതിവ് മട്ടന്നൂര്‍ തെറ്റിച്ചു. അതിനും കൃത്യമായ മുന്നൊരുക്കവും സംഘബലവും അദ്ദേഹം നടപ്പാക്കി.
മറ്റൊരു ചെണ്ടക്കാരനും അതുവരെ കൈവച്ചിട്ടില്ലാത്ത നക്ഷത്ര പദവിയിലേക്ക് മട്ടന്നൂരിനെ ഉയര്‍ത്തിയ മറ്റൊരു പ്രവര്‍ത്തി പഥം ആയിരുന്നു 'ഫ്യൂഷന്‍'. വിദേശങ്ങളിലും ഉത്തരേന്ത്യയിലെ മെട്രോ നഗരങ്ങളിലും മാത്രം അരങ്ങേറിയിരുന്ന ഈ മേള സംസ്കാരത്തില്‍ കേരളത്തിലെ ഒരു ചെണ്ടക്കാരന്‍ അണിചേര്‍ന്നു. ഉത്പതിഷ്ണുക്കള്‍ അദ്ഭുതത്തോടെയും യാഥാസ്ഥിതികര്‍ അസൂയയോടെയും ഇത് കണ്ടു നിന്നു. ഭാരതത്തിലെയും വിദേശത്തെയും പ്രഗത്ഭരായ സംഗീത-വാദ്യ വിദഗ്ദ്ധരോടോത്തു മട്ടന്നൂര്‍ വേദിയില്‍ നിറഞ്ഞു. വെറുതെ എണ്ണം തികക്കാന്‍ വേണ്ടിയുള്ള ഒരു ഉപകരണം ആയിരുന്നില്ല മട്ടന്നൂരിന്‍റെ ചെണ്ട. ധൂര്‍ത്തടിക്കാന്‍ വരുന്ന അന്യ വാദകന്മാര്‍ക്ക് ഒരു പേടി സ്വപ്നം ആയി മാറി മട്ടന്നൂര്‍. അക്ഷരാര്‍ത്ഥത്തില്‍ മട്ടന്നൂര്‍ പറക്കുകയായിരുന്നു. മറ്റൊരു കേരളീയ കലാകാരനും തൊടാനാവാത്ത ഉയരത്തിലെക്കും, ഉയരങ്ങളില്‍ കൂടിയും. ഈ വലിപ്പത്തിലും മട്ടന്നൂര്‍ സ്വന്തം നില മറന്നില്ല എന്നതാണ് അദ്ദേഹത്തെ ഇന്നും ജനഹൃദയങ്ങളില്‍ നില നിറുത്തുന്നത്. താന്‍ കൊട്ടി വളര്‍ന്ന ഇടങ്ങളില്‍ പതിവുണ്ടായിരുന്ന തന്‍റെ സാന്നിധ്യം ഒരു ഇടര്‍ച്ചയും കൂടാതെ അദ്ദേഹം നിലനിര്‍ത്തി. അതിനു ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ മറ്റൊന്നും പ്രതിബന്ധമായില്ല, സമയമോ, പ്രതിഫലമോ ഒന്നും. അതുകൊണ്ട് തന്നെ പദ്മശ്രീ മട്ടന്നൂ ശങ്കരന്‍കുട്ടി മാരാര്‍ ഇന്നും പഴയ ശങ്കരന്‍ ആയി നിലനില്‍ക്കുന്നു.
തയമ്പകയാണ് ഇന്നും അദ്ദേഹത്തിന്‍റെ മുഖ്യ തട്ടകം. ഈ കലയിലും അദ്ദേഹം മറ്റൊരു തലത്തില്‍ മാറ്റം വരുത്തി. മുന്‍പ് സൂചിപ്പിച്ച പ്രൊഫഷണലിസം. പരിപാടി ആരംഭികുന്നതിനു അല്പ സമയം മുന്‍പ് മാത്രം സ്ഥലത്തെത്തുക, സംഘാംഗങ്ങള്‍ അടക്കം എല്ലാവരുടെയും തികച്ചും മാന്യമായ പെരുമാറ്റം, തായമ്പക തുടങ്ങുന്നതിനു മുന്‍പ് എല്ലാവരും ഒന്നിചിരുന്നൊരു ചര്‍ച്ച, യൂണിഫോം ആയ വേഷവിധാനം. ചെണ്ടയുടെ കച്ചപോലും ഒരേ നിറം. സര്‍വ്വോപരി ഒരു വിഷയത്തിലും കശ പിശയില്ല. ഒരു തമാശ എന്തെന്നാല്‍ മട്ടന്നൂരിന്‍റെ കൂട്ടത്തില്‍ ആരും കാഴ്ചക്ക് കഷ്ടം തോന്നിക്കുന്നവര്‍ ഇല്ല. എല്ലാവരും സുന്ദര-സുഭഗ ശരീരികള്‍. ആദ്യ കയ്യടി അതിനു തന്നെ. മേളപ്പെരുക്കത്തിന്‍റെ ഹിമാലയം താണ്ടുമ്പോഴും സുസ്മേര വദനനായി മട്ടന്നൂര്‍ നിലകൊള്ളും. ജനം ഇളകി മറിയും. തായമ്പക കഴിഞ്ഞാല്‍ വൈകാതെ മടങ്ങും. മടക്കയാത്രയിലും കഴിഞ്ഞ പ്രവര്‍ത്തിയെ കുറിച്ച് ചര്‍ച്ച. ഇതെല്ലാം കൊണ്ടുതന്നെ ഒരിക്കല്‍ നടത്തിയാല്‍ സംഘാടകര്‍ക്ക് വീണ്ടും തായമ്പക ആവശ്യം വരുമ്പോള്‍ മനസ്സില്‍ മട്ടന്നൂര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.


മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ സുഹൃദ് വലയം അതി വിപുലമാണ്. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്കു പോലും അദ്ദേഹത്തിന് മുന്നില്‍ സ്ഥാനമുണ്ട്. അതുപോലെ തിരിച്ചും. ലോകപ്രശസ്ത വാദ്യ-സംഗീത വിദഗ്ധരായ, സാക്കീര്‍ ഹുസൈന്‍, ശിവമണി, ഉമയാള്‍പുരം തുടങ്ങി നമുടെ മോഹന്‍ലാലും ജയറാമും അടക്കം ജനസഹസ്രങ്ങള്‍ ആരാധിക്കുന്നവര്‍ മട്ടന്നൂരിന്‍റെ സുഹൃത്തെന്നു പറയാന്‍ തിടുക്കം കാട്ടുന്നു. ഇവരുടെ ഇടയില്‍ വിരാജിക്കുംപോഴും നാട്ടില്‍ തന്‍റെ കൊട്ടിനെ സ്നേഹിക്കുന്ന ഒരാളെയും കണ്ടില്ലെന്നു നടിക്കാന്‍, ഒന്ന് കുശലം ചോദിക്കാതിരിക്കാന്‍ മട്ടന്നൂര്‍ ശ്രമിക്കുന്നില്ല. എ.സി.കാറില്‍ നിന്ന് എ.സി.തിയേറ്ററില്‍ ഫ്യൂഷന്‍ അവതരിപ്പിക്കാന്‍ എത്തുന്ന അതെ ഔന്നത്യം തന്നെ ഒരു ആല്‍ത്തറയിലോ, പോരിവെയിലത്തോ തന്‍റെ തായമ്പകയൊ, മേളമോ അവതരിപ്പിക്കാന്‍ എത്തുമ്പോഴും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പുലര്‍ത്തുന്നു. നീലം കൂട്ടി മുക്കിയ കോട്ടന്‍മുണ്ടും അരക്കയ്യന്‍ ഷര്‍ട്ടും ഭസ്മ-ചന്ദന-കുങ്കുമ പൊട്ടുകളും അണിഞ്ഞു നമ്മുടെ തോളത്തു വന്നു കയ്യിടുന്ന ഈ മനുഷ്യനാണ് ലോകത്തെ വിസ്മയിപ്പിക്കുന്ന നാദസ്വരൂപം, പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍......................

Tuesday, 2 September 2014

ഗ്രാമവും നഗരവും; പ്രത്യക്ഷ ദര്‍ശനം .......



ഇന്ന് തൃശ്ശൂര്‍ ടൌണിലൂടെ വാഹനം ഓടിക്കേണ്ടി വന്നു. തൃശൂരിന് സമീപം സ്ഥിതി ചെയ്യുന്നതെങ്കിലും 'അരിമ്പൂര്‍' എന്ന താരതമ്യേന നാട്ടു പ്രദേശത്തുനിന്നും ആണു യാത്ര. നമ്മടെ സ്വന്തം സ്ഥലമായ ഇരിഞ്ഞാലക്കുടയും ഇതിനേക്കാള്‍ നാട്ടു പ്രദേശം തന്നെ. ജീവല്‍ ഭയം ഉള്ളതുകൊണ്ടും വാഹനം ഓടിക്കുമ്പോള്‍ പരമാവധി മര്യാദയും നിയമവും നോക്കാറുണ്ട്. എന്‍റെ നാട്ടിലെ ഭൂരിപക്ഷവും അങ്ങിനെതന്നെ. അതുകൊണ്ടുതന്നെ മിക്കവാറും ശാന്തവും സുന്ദരവും ആകും ഹ്രസ്വമെങ്കിലും ഡ്രൈവിംഗ്. ആ അനുഭവ സമ്പത്തുമായാണ് തൃശൂര്‍ യാത്ര. തൃശൂരിന് അടുത്ത് 'ഒളരിക്കര' എത്തിയപ്പോഴേക്കും ശുഭ സൂചന ലഭിച്ചു തുടങ്ങി. ഒരു 'ചുള്ളന്‍' ലെഫ്റ്റ് സൈഡിലൂടെ ഓവര്‍ടേക്ക് ചെയ്തു കയറി. ഒരു നിമിഷം തകര്‍ന്നു പോയെങ്കിലും, ഏതൊരു നിഷ്കളങ്കനേയും പോലെ 'ഏതവനാടാ നിനക്ക് ലൈസന്‍സ് തന്നതെന്ന' നാടന്‍ ചോദ്യം എന്നില്‍ നിന്നുത്ഭവിച്ചു. അവന്‍ ഒന്ന് ഇളകുക പോലും ചെയ്യാതെ ഏകാഗ്രമായി പാഞ്ഞു. നാട്ടിലാണെങ്കില്‍ 'അച്ഛനെ' ഓര്‍മ്മിപ്പിക്കുന്ന മറുപടി കിട്ടാമായിരുന്ന ആ ചോദ്യത്തിലും 'ചുള്ളന്‍' പുലര്‍ത്തിയ മൌനത്തില്‍ ആദരവ് തോന്നി. ചെയ്ത തെറ്റിലുള്ള പശ്ചാത്താപം ആയിരിക്കാം അവനെ മൌനിയാക്കിയത്. അല്ലെങ്കില്‍ ഭയമായിരിക്കാം എന്നും ഉറപ്പിച്ചു. ടൌണില്‍ എത്തിയപ്പോഴാണ് യഥാര്‍ത്ഥ ചിത്രം തെളിഞ്ഞു തുടങ്ങിയത്. ലേര്‍ണിംഗ് കിട്ടാന്‍ വേണ്ടി പഠിച്ച നിയമങ്ങളെല്ലാം ഒന്നായി തികട്ടാന്‍ തുടങ്ങി. സ്വന്തം വാഹനം ഓടിക്കുക എന്നതിന് മുന്നില്‍ മറ്റൊന്നും ഈ റോഡുകളില്‍ ചിലവാകില്ല. തലങ്ങും വിലങ്ങും ഓടിക്കുക. വിയര്‍ത്തു തുടങ്ങി. ശീലിച്ച ന്യായവും നിയമവും കാരണം ഓരോ റോഡും മുറിച്ചു കടക്കുന്നതിനു അരമണിക്കൂര്‍ വീതം നഷ്ടപരിഹാരം നല്‍കേണ്ടി വന്നു. അന്തവും കുന്തവുമില്ലാത്ത 'ഗഡികള്‍' സുന്ദരമായി നിമിഷങ്ങള്‍ക്കകം കാര്‍, ബൈക്ക് ഭേദമെന്യേ റോഡ്‌ മുറിച്ചു കടക്കുന്ന അഭ്യാസം ശ്വാസം വിഴുങ്ങി, വാ പൊളിച്ചു നോക്കി നിന്നു. എനിക്ക് നില്‍പ്പ് മാത്രമേ ഉണ്ടാകൂ എന്നുറപ്പായപ്പോള്‍ ഭരദൈവങ്ങളെ മനസ്സില്‍ ഓര്‍ത്തു ഞാനും ആ പാതകം ചെയ്തു. ഒരു ഓട്ടോറിക്ഷക്കാരന്‍ വണ്ടി നിറുത്തി 'ഉരച്ചോ' എന്ന് നോക്കുന്നത് റിയര്‍വ്യൂവിലൂടെ കണ്ടു. ഒരു നീച പ്രവര്‍ത്തി ചെയ്ത പാപബോധം കൊണ്ട് ഇനി ആവര്‍ത്തിക്കില്ലെന്നു ഉറപ്പിച്ചു. മനസൊന്നടങ്ങിയപ്പോള്‍, വീണ്ടും ഒരു റോഡിനു അപ്പുറം കടക്കാന്‍ കരുണ കാത്തു നില്‍ക്കുന്നതിനിടയില്‍ ഉച്ചവെയിലില്‍, നടുറോഡില്‍, ബൈക്കില്‍ കൈകുത്തി ഇരുന്നു ആലോചിച്ചു. നഗരങ്ങളില്‍ എല്ലാവര്‍ക്കും അവനവന്‍റെ ജീവിതം. അതിലേക്കു എത്രയും വേഗം എത്തിച്ചേരാന്‍ ശ്രമിക്കുക മാത്രം. വൈകിയാല്‍ നഷ്ടം അവനവന് മാത്രം. അവിടെ നിയമങ്ങള്‍ ഇല്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല. അത് കേള്‍ക്കാന്‍ നിന്നാല്‍ ലക്ഷ്യത്തിലെത്താന്‍ അത്രയും വൈകും. ജീവിതത്തില്‍ ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസവും ഇത് തന്നെ. സത്യം പറഞ്ഞാല്‍ ഇവരോടൊക്കെ ബഹുമാനം തോന്നി. കാലം ആവശ്യപ്പെടുന്ന ജീവിതം പുലര്‍ത്തുന്നവരോട്. ലക്ഷണം കാണിച്ചു ഒളരിക്കരയില്‍ നിയമം തെറ്റിച്ചു ഓവര്‍ടേക്ക് ചെയ്ത 'ചുള്ളന്‍' ഒരിക്കല്‍ കൂടി മനസ്സില്‍ പാഞ്ഞു..................

Photo: ഗ്രാമവും നഗരവും; പ്രത്യക്ഷ ദര്‍ശനം .......
ഇന്ന് തൃശ്ശൂര്‍ ടൌണിലൂടെ വാഹനം ഓടിക്കേണ്ടി വന്നു. തൃശൂരിന് സമീപം സ്ഥിതി ചെയ്യുന്നതെങ്കിലും 'അരിമ്പൂര്‍' എന്ന താരതമ്യേന നാട്ടു പ്രദേശത്തുനിന്നും ആണു യാത്ര. നമ്മടെ സ്വന്തം സ്ഥലമായ ഇരിഞ്ഞാലക്കുടയും ഇതിനേക്കാള്‍ നാട്ടു പ്രദേശം തന്നെ. ജീവല്‍ ഭയം ഉള്ളതുകൊണ്ടും വാഹനം ഓടിക്കുമ്പോള്‍ പരമാവധി മര്യാദയും നിയമവും നോക്കാറുണ്ട്. എന്‍റെ നാട്ടിലെ ഭൂരിപക്ഷവും അങ്ങിനെതന്നെ. അതുകൊണ്ടുതന്നെ മിക്കവാറും ശാന്തവും സുന്ദരവും ആകും ഹ്രസ്വമെങ്കിലും ഡ്രൈവിംഗ്. ആ അനുഭവ സമ്പത്തുമായാണ് തൃശൂര്‍ യാത്ര. തൃശൂരിന് അടുത്ത് 'ഒളരിക്കര' എത്തിയപ്പോഴേക്കും ശുഭ സൂചന ലഭിച്ചു തുടങ്ങി. ഒരു 'ചുള്ളന്‍' ലെഫ്റ്റ് സൈഡിലൂടെ ഓവര്‍ടേക്ക് ചെയ്തു കയറി. ഒരു നിമിഷം തകര്‍ന്നു പോയെങ്കിലും, ഏതൊരു നിഷ്കളങ്കനേയും പോലെ 'ഏതവനാടാ നിനക്ക് ലൈസന്‍സ് തന്നതെന്ന' നാടന്‍ ചോദ്യം എന്നില്‍ നിന്നുത്ഭവിച്ചു. അവന്‍ ഒന്ന് ഇളകുക പോലും ചെയ്യാതെ ഏകാഗ്രമായി പാഞ്ഞു. നാട്ടിലാണെങ്കില്‍ 'അച്ഛനെ' ഓര്‍മ്മിപ്പിക്കുന്ന മറുപടി കിട്ടാമായിരുന്ന ആ ചോദ്യത്തിലും 'ചുള്ളന്‍' പുലര്‍ത്തിയ മൌനത്തില്‍ ആദരവ് തോന്നി. ചെയ്ത തെറ്റിലുള്ള പശ്ചാത്താപം ആയിരിക്കാം അവനെ മൌനിയാക്കിയത്. അല്ലെങ്കില്‍ ഭയമായിരിക്കാം എന്നും ഉറപ്പിച്ചു. ടൌണില്‍ എത്തിയപ്പോഴാണ് യഥാര്‍ത്ഥ ചിത്രം തെളിഞ്ഞു തുടങ്ങിയത്. ലേര്‍ണിംഗ് കിട്ടാന്‍ വേണ്ടി പഠിച്ച നിയമങ്ങളെല്ലാം ഒന്നായി തികട്ടാന്‍ തുടങ്ങി. സ്വന്തം വാഹനം ഓടിക്കുക എന്നതിന് മുന്നില്‍ മറ്റൊന്നും ഈ റോഡുകളില്‍ ചിലവാകില്ല. തലങ്ങും വിലങ്ങും ഓടിക്കുക. വിയര്‍ത്തു തുടങ്ങി. ശീലിച്ച ന്യായവും നിയമവും കാരണം ഓരോ റോഡും മുറിച്ചു കടക്കുന്നതിനു അരമണിക്കൂര്‍ വീതം നഷ്ടപരിഹാരം നല്‍കേണ്ടി വന്നു. അന്തവും കുന്തവുമില്ലാത്ത 'ഗഡികള്‍' സുന്ദരമായി നിമിഷങ്ങള്‍ക്കകം കാര്‍, ബൈക്ക് ഭേദമെന്യേ റോഡ്‌ മുറിച്ചു കടക്കുന്ന അഭ്യാസം ശ്വാസം വിഴുങ്ങി, വാ പൊളിച്ചു നോക്കി നിന്നു. എനിക്ക് നില്‍പ്പ് മാത്രമേ ഉണ്ടാകൂ എന്നുറപ്പായപ്പോള്‍ ഭരദൈവങ്ങളെ മനസ്സില്‍ ഓര്‍ത്തു ഞാനും ആ പാതകം ചെയ്തു. ഒരു ഓട്ടോറിക്ഷക്കാരന്‍ വണ്ടി നിറുത്തി 'ഉരച്ചോ' എന്ന് നോക്കുന്നത് റിയര്‍വ്യൂവിലൂടെ കണ്ടു. ഒരു നീച പ്രവര്‍ത്തി ചെയ്ത പാപബോധം കൊണ്ട് ഇനി ആവര്‍ത്തിക്കില്ലെന്നു ഉറപ്പിച്ചു. മനസൊന്നടങ്ങിയപ്പോള്‍, വീണ്ടും ഒരു റോഡിനു അപ്പുറം കടക്കാന്‍ കരുണ കാത്തു നില്‍ക്കുന്നതിനിടയില്‍ ഉച്ചവെയിലില്‍, നടുറോഡില്‍, ബൈക്കില്‍ കൈകുത്തി ഇരുന്നു ആലോചിച്ചു. നഗരങ്ങളില്‍ എല്ലാവര്‍ക്കും അവനവന്‍റെ ജീവിതം. അതിലേക്കു എത്രയും വേഗം എത്തിച്ചേരാന്‍ ശ്രമിക്കുക മാത്രം. വൈകിയാല്‍ നഷ്ടം അവനവന് മാത്രം. അവിടെ നിയമങ്ങള്‍ ഇല്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല. അത് കേള്‍ക്കാന്‍ നിന്നാല്‍ ലക്ഷ്യത്തിലെത്താന്‍ അത്രയും വൈകും. ജീവിതത്തില്‍ ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസവും ഇത് തന്നെ. സത്യം പറഞ്ഞാല്‍ ഇവരോടൊക്കെ ബഹുമാനം തോന്നി. കാലം ആവശ്യപ്പെടുന്ന ജീവിതം പുലര്‍ത്തുന്നവരോട്. ലക്ഷണം കാണിച്ചു ഒളരിക്കരയില്‍ നിയമം തെറ്റിച്ചു ഓവര്‍ടേക്ക് ചെയ്ത 'ചുള്ളന്‍' ഒരിക്കല്‍ കൂടി മനസ്സില്‍ പാഞ്ഞു..................

അന്യ ഗൃഹാതുരത്വം...........


മക്കളുടെ ആശുപത്രി വാസവും തുടര്‍ പരിശോധനകളും വിശ്രമവും കാരണം 3 ആഴ്ചയായി തൃശൂര്‍വാസിയായിരുന്നു. സ്ഥലം കൃത്യമാക്കിയാല്‍ അരിമ്പൂരില്‍. തൃശൂര്‍ ടൌണില്‍ നിന്ന് ഏറിയാല്‍ 10 മിനുട്ട് മാത്രം. സഹോദരിയും കുടുംബവും അവിടെയാണ് താമസം. പുതിയ വീട് പണി നടക്കുന്നതിനാല്‍ സമീപമുള്ള വാടക വീട്ടിലാണ് സഹോദരി താമസം. ഞാനും ഭാര്യയും അമ്മയും മക്കളും അവിടെ കൂടി. (അച്ഛന്‍ കോട്ടക്കലില്‍ പതിവ് വര്‍ഷകാല ചികിത്സയിലാണല്ലോ). സഹോദരിയും ഭര്‍ത്താവും രണ്ടു മക്കളും ഭര്‍തൃമാതാവും അവിടെയുണ്ട്. വലിയ വീടല്ലാത്തതിനാല്‍ പോകുമ്പോള്‍ ചെറിയ സംശയം ഉണ്ടായിരുന്നു. നിന്ന് തിരിയാന്‍ സ്ഥലമുണ്ടാകുമോ?. പക്ഷെ രണ്ടു ദിവസംകൊണ്ട് എല്ലാം ഓക്കേ. രണ്ടാഴ്ച എല്ലാവരും ഒന്നിച്ചു കൂടി. ക്രമേണ അരിമ്പൂര്‍ എനിക്ക് അരി(ശത്രു)യല്ലാതായി, സ്വന്തം ഊരായി. ടൌണിനു സമീപമെങ്കിലും തനി നാട്ടു പ്രദേശം. നല്ല പച്ചപ്പ്‌. യാതൊരു മോടികളുമില്ലാത്ത രണ്ടു, മൂന്നു ക്ഷേത്രങ്ങള്‍. കപ്പലുപള്ളി എന്ന പ്രശസ്തമായ ക്രൈസ്തവ ദേവാലയം. അത്യാവശ്യം കടകള്‍. സര്‍വ്വോപരി നിശബ്ദം. ഇന്ന് വൈകീട്ടോടെ തിരിച്ചു ഇരിഞ്ഞാലക്കുടയിലെത്തി. സ്വന്തം നാട്ടില്‍, സ്വന്തം വീട്ടില്‍. പക്ഷെ എന്തോ മനസിനൊരു വിഷമം. അരിമ്പൂര്‍ വിട്ടകലുന്നില്ല. ഒരു സംശയം ബാക്കിയാകുന്നു, എന്താണ് ഗൃഹാതുരത്വം.........?

ദാശരാജനും ഞാനും.......


പുരാണം വായിച്ചു തുടങ്ങിയത് മുതല്‍ കണ്ടു തുടങ്ങിയതാണ്‌ മത്സ്യബന്ധന ജീവിതങ്ങളുടെ കഥകള്‍. സത്യയുഗത്തിന്‍റെ ആരംഭത്തില്‍ ശ്രീമാന്‍ മനു ആയിരിക്കും അറിയാതെയെങ്കിലും ഈ ജോലിക്ക് തുടക്കം കുറിച്ചത്. അദ്ദേഹം നദിയിലിറങ്ങി നാമം ചൊല്ലികൊണ്ടിരുന്നപ്പോള്‍ കയ്യില്‍ ഒരു മീന്‍ വന്നു കയറിയത്രേ. അതുവെറും ഫിഷ്‌ ആയിരുന്നില്ല. സാക്ഷാല്‍ 'ഫിഷ്ണു' ആയിരുന്നു. കമലഹാസന് മുന്‍പ് പത്തു ഗറ്റപ്പില്‍ വന്ന മഹാവിഷ്ണുവിന്‍റെ ഫസ്റ്റ് ഗറ്റപ്പ്. ആ കഥ വായിച്ചുകഴിഞ്ഞു രാമായണം കയ്യിലെടുത്തപ്പോള്‍ അതിലും ഒരു സൂപ്പര്‍ കഥാപാത്രം. സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍റെ ഉറ്റ സ്നേഹിതന്‍ മത്സ്യബന്ധന തൊഴിലാളി യൂണിയനുകളുടെ അഖിലേന്ത്യാ നേതാവ് ശ്രീയുത് ഗുഹന്‍ അവര്‍കള്‍ ആണു ഈ വിഭാഗത്തില്‍ ആദ്യം മനസിലെ ഗുഡ്ബുക്കില്‍ കയറി പറ്റിയത്. പിന്നീട് അതാ മഹാഭാരതത്തിലും. വേദങ്ങള്‍ വെടുപ്പാക്കി എടുത്ത കൃഷ്ണദ്വൈപായനന്‍ ഏലിയാസ് വ്യാസന്‍ അവര്‍കളുടെ താവഴി കുലത്തൊഴിലും ഇത് തന്നെ ആയിരുന്നുവത്രേ. കഴിഞ്ഞില്ല മഹാഭാരതത്തിനു തന്നെ ഒരു കാരണമായി രചയിതാവ് വ്യാസന്‍ അവര്‍കള്‍ സൂചിപ്പിച്ചിരിക്കുന്നത് തന്‍റെ അമ്മയായ സത്യവതിയെ ശന്തനു കണ്ടതാണല്ലോ. അമ്മ ശന്തനു മഹാരാജിന്‍റെ ജീവിതത്തിലും രാജ്യത്തിലും കയറി കളിച്ചതോടെയാണ് ഈ മഹാപുസ്തകം എഴുതാനുള്ള ഐറ്റംസ് അദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് പല പുരാണകഥകളിലും മുക്കുവ വിഭാഗക്കാര്‍ ക്ലൈമാക്സില്‍ എത്തുന്നുണ്ട്. ഒരു മീന്‍ വലയില്‍ കുടുങ്ങുന്നു. കറി വയ്ക്കാനായി വെട്ടുമ്പോള്‍ വയറ്റില്‍ രണ്ടു കുട്ടികള്‍. ക്ലാ, ക്ലാ.ക്ലീ, ക്ലീ, ക്ലൂ, ക്ലൂ......കഴിഞ്ഞില്ല ഈ നശിച്ച കലിയുഗത്തില്‍ 'നാലമ്പലം' എന്നൊരു സാധനം ഇല്ലായിരുന്നെങ്കില്‍ കര്‍ക്കിടകത്തില്‍ ഭക്ത ശിരോമണികള്‍ ഇവിടെ പോയി ക്യൂ നിന്നേനെ. ആ നാലമ്പലം പണിയാനും പുണ്യം വാങ്ങി തരാനും കാരണം ഈ ടീംസ് അല്ലെ. അവര്‍ കടലില്‍ എറിഞ്ഞ വലയില്‍ നാല് വിഗ്രഹങ്ങള്‍ തടഞ്ഞതോണ്ടല്ലേ 'വാക്കയില്‍ കൈമള്‍' നാലമ്പലം പണിഞ്ഞത്. ഇപ്പൊ മുട്ടിനു മുട്ടിനു ആയെങ്കിലും. എല്ലാംകൊണ്ടും 100 ശതമാനം സംവരണം അവകാശപ്പെട്ട ഈ വിഭാഗത്തിന്‍റെ ഇപ്പോഴത്തെ രൂപം സത്യത്തില്‍ ഇന്നാണ് ശ്രദ്ധിച്ചത്. സൂപ്പര്‍ ഒരു ബൈക്ക്. അസ്സല്‍ ഒരു ബര്‍മുഡയും ബനിയനും. പഴയ കൂവലിനു മാത്രം ചോയ്സ് ഇല്ല. അങ്ങിനെ ഒരു ദാശരാജനെ ഇന്ന് പരിചയപ്പെട്ടു. ഫോട്ടോ എടുക്കട്ടെ എന്ന് മാത്രമേ ചോദിച്ചുള്ളൂ, അദ്ദേഹം നമ്മളെ മലര്‍ത്തിയടിച്ചു പോസ് ചെയ്തു. ഞാന്‍ താങ്ക്സ് പറഞ്ഞപ്പോള്‍ വീണ്ടും അദ്ദേഹം അടിച്ചു, കലക്കി പാസ്ബുക്കില്‍ ഇട്ടോ. ചേട്ടാ, പാസ്ബുക്കല്ല, ഫെയ്സ്ബുക് എന്ന് എനിക്ക് തെറ്റാതെ ഒരു വിധം പറഞ്ഞൊപ്പിച്ചു. ആ, പിള്ളേര്‍ പറയാറുണ്ട്‌. രാജന്‍ വില കല്‍പ്പിക്കാതെ വാഹനത്തില്‍ കയറി. രാജന്‍, അങ്ങയുടെ പേര് ?. വീണ്ടും ആഞ്ഞടിച്ചുകൊണ്ട്‌ അദ്ദേഹം മൊഴിഞ്ഞു, 'വിനോദ്'................

ശ്രവണസുധാമൃതം..........


ഇന്ന് ഭാഗവത പ്രഭാഷണം കേള്‍ക്കാനായി പോയി. മകനെയും കൊണ്ടാണ് പോയത്. ക്ഷേത്രങ്ങളില്‍ ചോറൂണിനും ഡോക്ടറുടെ അടുത്തേക്കും അല്ലാതെ ആദ്യമായാണ് ഒരു യാത്ര. ഭാഗവതം ആയതുകൊണ്ട് മാത്രം. ചെറുപ്പത്തിലെ നല്ല വാക്കുകള്‍ കണ്ടും കെട്ടും വളരെട്ടെ എന്ന സ്വാര്‍ത്ഥം ഉണ്ട്. ആചാര്യന്‍ പ്രശസ്തനും പ്രഗത്ഭനുമാണ്. അദ്ദേഹം വിശ്വപ്രേമത്തെ കുറിച്ചും സാമുദായിക മൈത്രിയെ കുറിച്ചുമൊക്കെ പ്രഭാഷിച്ചു........... കേമം....... ദാ വരുന്നു.............'നിങ്ങള്‍ ധാരാളം ഭാഗവതം കേട്ടിട്ടില്ലേ? അതില്‍ ഇക്കാര്യങ്ങള്‍ ആരെങ്കിലും പറഞ്ഞു കേട്ടോ? ഞാന്‍ അങ്ങിനെയല്ല. ...ഇതൊന്നും കേള്‍ക്കാതെ വെറുതെ ശാപ്പാട് കഴിച്ചു പോയിട്ടെന്തു കാര്യം. ഭക്ഷണത്തിന്‍റെ സമയത്ത് ആള്‍ക്കാര്‍ വരും'................ഞാന്‍ കുഞ്ഞിനേയും എടുത്തു പുറത്തേക്കോടി......................

Photo: ശ്രവണസുധാമൃതം..........

ഇന്ന് ഭാഗവത പ്രഭാഷണം കേള്‍ക്കാനായി പോയി. മകനെയും കൊണ്ടാണ് പോയത്. ക്ഷേത്രങ്ങളില്‍ ചോറൂണിനും ഡോക്ടറുടെ അടുത്തേക്കും അല്ലാതെ ആദ്യമായാണ് ഒരു യാത്ര. ഭാഗവതം ആയതുകൊണ്ട് മാത്രം. ചെറുപ്പത്തിലെ നല്ല വാക്കുകള്‍ കണ്ടും കെട്ടും വളരെട്ടെ എന്ന സ്വാര്‍ത്ഥം ഉണ്ട്.  ആചാര്യന്‍ പ്രശസ്തനും പ്രഗത്ഭനുമാണ്. അദ്ദേഹം വിശ്വപ്രേമത്തെ കുറിച്ചും സാമുദായിക മൈത്രിയെ കുറിച്ചുമൊക്കെ പ്രഭാഷിച്ചു........... കേമം....... ദാ വരുന്നു.............'നിങ്ങള്‍ ധാരാളം ഭാഗവതം കേട്ടിട്ടില്ലേ? അതില്‍ ഇക്കാര്യങ്ങള്‍ ആരെങ്കിലും പറഞ്ഞു കേട്ടോ? ഞാന്‍ അങ്ങിനെയല്ല. ...ഇതൊന്നും കേള്‍ക്കാതെ വെറുതെ ശാപ്പാട് കഴിച്ചു പോയിട്ടെന്തു കാര്യം. ഭക്ഷണത്തിന്‍റെ  സമയത്ത് ആള്‍ക്കാര്‍ വരും'................ഞാന്‍ കുഞ്ഞിനേയും എടുത്തു പുറത്തേക്കോടി......................

അപരന്‍................


ഇന്ന് രാവിലെ കുളികഴിഞ്ഞു വന്നപ്പോള്‍ ഒരാളെ കണ്ടു. അയാള്‍ പറഞ്ഞു, ഫെയ്സ്ബുക്കില്‍ നിന്ന് മാറിയാലോ എന്ന് ഗൌരവമായി ചിന്തിക്കുകയാണ്. ശരിയാകുന്നില്ല, രണ്ടു ദിവസമായി ഫുള്‍ ടൈം ഇതിന്‍റെ മുന്നിലാണ്. ഞായറാഴ്ച രാവിലെ മുതല്‍ ഇരുന്നു. സ്റ്റാറ്റസും കമന്‍റും ലൈക്കും തന്നെ. ഏതോ എഴുത്തിന്‍റെ ഇടയിലാണ് മൂത്രമൊഴിക്കാന്‍ തന്നെ പോയത്. അപ്പോഴും മനസ്സില്‍ ലേഖനം തന്നെ. വിസ്തരിച്ചു കര്‍മ്മം നിര്‍വഹിച്ചു.......ടോയ്‌ലറ്റിന്‍റെ സമീപത്തുള്ള ബക്കറ്റില്‍. ഫ്ലെഷിലെ ജലപ്രവാഹത്തിന്‍റെ ശബ്ദം കേട്ടപ്പോളാണ് ചിന്തയില്‍ നിന്നുണര്‍ന്നതും സംഭവിച്ചത് തിരിച്ചറിഞ്ഞതും. കഴിഞ്ഞില്ല, ഇന്നലെ ടൌണിലേക്ക് അത്യാവശ്യമായ ചില കാര്യങ്ങള്‍ക്കായി പോകേണ്ടതുണ്ട്. പോകാന്‍ മടിയുണ്ടായിട്ടല്ല. തലേ ദിവസത്തെ ഫെയ്സ്ബുക് ബാധ വിട്ടൊഴിഞ്ഞിരുന്നില്ല.അമ്മയുടെ നിര്‍ബന്ധം കൊണ്ട് അവസാനം പോയി. കുറച്ചു ദൂരമുണ്ട്. മനസ്സില്‍ സ്റ്റാറ്റസും കമന്‍റും ലൈക്കും തന്നെ. പകുതി വഴി പിന്നിട്ടു എളുപ്പ വഴിയിലൂടെ വീട്ടിലേക്കു തന്നെ തിരിച്ചെത്തി. ഇത്രവേഗം പോയി വന്നോ എന്ന അമ്മയുടെ ചോദ്യം കേട്ടപ്പോളാണ് പോയ കാര്യം മറന്നത് ഓര്‍മ്മ വന്നത്. ആട്ടും തുപ്പും നിലവിളിയുമായി വീണ്ടും മടങ്ങി......അതാ പറഞ്ഞത് ഫെയ്സ്ബുക് പരിപാടി അവസാനിപ്പിച്ചാലോ എന്ന്. നമ്മുടെ ശാരീരികാവസ്ഥക്കും കോശസ്ഥിതിക്കും പറ്റുന്നില്ല. അതുമല്ല വീട്ടില്‍ ബക്കറ്റ് മാത്രം അല്ലല്ലോ, ഫ്രിഡ്ജ്, ടി.വി., വാഷിംഗ് മെഷീന്‍ ഒക്കെയുണ്ട്. മാത്രമല്ല, നമുക്ക് 'ഒന്ന്' മാത്രം അല്ലല്ലോ, 'രണ്ടും' വേണ്ടി വരില്ലേ. നിര്‍ത്താം അല്ലെ?..................അതെ എന്ന് മറുപടി പറയുമ്പോഴേക്കും പിന്നില്‍ നിന്ന് ഭാര്യ വിളിച്ചു. എന്തെ..?. അല്ലാ.......കുറെ നേരം ആയല്ലോ കണ്ണാടിയുടെ മുന്നില്‍ നിന്ന് പിറുപിറുക്കുന്നു..........!!!

Photo: അപരന്‍................

ഇന്ന് രാവിലെ കുളികഴിഞ്ഞു വന്നപ്പോള്‍ ഒരാളെ കണ്ടു. അയാള്‍ പറഞ്ഞു, ഫെയ്സ്ബുക്കില്‍ നിന്ന് മാറിയാലോ എന്ന് ഗൌരവമായി ചിന്തിക്കുകയാണ്. ശരിയാകുന്നില്ല, രണ്ടു ദിവസമായി ഫുള്‍ ടൈം ഇതിന്‍റെ മുന്നിലാണ്. ഞായറാഴ്ച  രാവിലെ മുതല്‍ ഇരുന്നു. സ്റ്റാറ്റസും കമന്‍റും ലൈക്കും തന്നെ.  ഏതോ എഴുത്തിന്‍റെ ഇടയിലാണ് മൂത്രമൊഴിക്കാന്‍ തന്നെ പോയത്. അപ്പോഴും മനസ്സില്‍ ലേഖനം തന്നെ. വിസ്തരിച്ചു കര്‍മ്മം നിര്‍വഹിച്ചു........ ടോയ്‌ലറ്റിന്‍റെ സമീപത്തുള്ള ബക്കറ്റില്‍. ഫ്ലെഷിലെ ജലപ്രവാഹത്തിന്‍റെ ശബ്ദം കേട്ടപ്പോളാണ് ചിന്തയില്‍ നിന്നുണര്‍ന്നതും സംഭവിച്ചത് തിരിച്ചറിഞ്ഞതും. കഴിഞ്ഞില്ല, ഇന്നലെ ടൌണിലേക്ക് അത്യാവശ്യമായ ചില കാര്യങ്ങള്‍ക്കായി പോകേണ്ടതുണ്ട്. പോകാന്‍ മടിയുണ്ടായിട്ടല്ല.  തലേ ദിവസത്തെ ഫെയ്സ്ബുക് ബാധ വിട്ടൊഴിഞ്ഞിരുന്നില്ല.അമ്മയുടെ  നിര്‍ബന്ധം കൊണ്ട് അവസാനം പോയി. കുറച്ചു ദൂരമുണ്ട്. മനസ്സില്‍ 
സ്റ്റാറ്റസും കമന്‍റും ലൈക്കും തന്നെ. പകുതി വഴി പിന്നിട്ടു എളുപ്പ വഴിയിലൂടെ വീട്ടിലേക്കു തന്നെ തിരിച്ചെത്തി. ഇത്രവേഗം പോയി വന്നോ എന്ന അമ്മയുടെ ചോദ്യം കേട്ടപ്പോളാണ് പോയ കാര്യം മറന്നത് ഓര്‍മ്മ വന്നത്. ആട്ടും തുപ്പും നിലവിളിയുമായി വീണ്ടും മടങ്ങി......അതാ പറഞ്ഞത് ഫെയ്സ്ബുക് പരിപാടി അവസാനിപ്പിച്ചാലോ എന്ന്. നമ്മുടെ ശാരീരികാവസ്ഥക്കും കോശസ്ഥിതിക്കും പറ്റുന്നില്ല. അതുമല്ല വീട്ടില്‍ ബക്കറ്റ് മാത്രം അല്ലല്ലോ, ഫ്രിഡ്ജ്, ടി.വി., വാഷിംഗ് മെഷീന്‍ ഒക്കെയുണ്ട്. മാത്രമല്ല, നമുക്ക് 'ഒന്ന്' മാത്രം അല്ലല്ലോ, 'രണ്ടും' വേണ്ടി വരില്ലേ. നിര്‍ത്താം അല്ലെ?..................അതെ എന്ന് മറുപടി പറയുമ്പോഴേക്കും പിന്നില്‍ നിന്ന് ഭാര്യ വിളിച്ചു. എന്തെ..?. അല്ലാ.......കുറെ നേരം ആയല്ലോ കണ്ണാടിയുടെ മുന്നില്‍ നിന്ന് പിറുപിറുക്കുന്നു..........!!!

Saturday, 23 November 2013

ധര്‍മ്മപത്നി...............


രാവിലെ ഒരു വാര്‍ത്ത. ഭര്‍ത്താവിന്‍റെ ചിതാഭസ്മം നിമജ്ജനം ചെയ്ത കടലില്‍ ചാടി ഭാര്യ ആത്മഹത്യ ചെയ്തു.  വീണ്ടും വീണ്ടും വായിച്ചു പുരാണം അല്ലായെന്ന് ഉറപ്പു വരുത്തി. എന്നോ, എങ്ങാണ്ടോ അല്ല നമ്മുടെ ആലപ്പുഴയില്‍ ഇന്നലെയാണ് സംഭവം. പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ പി. പത്മരാജന്‍റെ 'മൂന്നാംപക്കം' എന്ന ചിത്രത്തിലെതുപോലെയാണ് സംഭവം. ഭര്‍ത്താവിന്‍റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനിടെ ഭാര്യ കടലിലേക്കിറങ്ങി പോകുകയായിരുന്നു. ഭര്‍ത്താവും ഭാര്യയും ഒന്നായി ലയിച്ചു ചേര്‍ന്നു.  'സതി' എന്നൊക്കെ വായിച്ച അറിവേയുള്ളൂ. ഇതാ കണ്മുന്നില്‍. സതിയില്‍ അഗ്നിയാണെങ്കില്‍ ഇവിടെ ജലം. അതും സാഗരം. പുരാണമനുസരിച്ചു പഞ്ചഭൂതം തന്നെ. കാര്യം അതല്ല......ചെറിയ കാര്യത്തിനു വരെ ലഗ്ഗേജും ലാപ്ടോപും എടുത്തു ബൈ ഡാ...എന്ന് പറഞ്ഞു ഫ്ലാറ്റ് വിട്ടിറങ്ങുന്ന ന്യൂ ജനറേഷന്‍ ഫീമെയിലുകളും മെയിലുകളും ഈ വാര്‍ത്ത ഒരിക്കലെങ്കിലും വായിക്കണം. നന്നാകാന്‍ താത്പര്യമുള്ളവര്‍ ഇടക്കിടെയും. ഭര്‍ത്താവിനെ അനുയാത്ര ചെയ്ത മഹതീ..........ഈ ജനറേഷനുകളെ അനുഗ്രഹിക്കണേ......