Saturday, 23 November 2013

ധര്‍മ്മപത്നി...............


രാവിലെ ഒരു വാര്‍ത്ത. ഭര്‍ത്താവിന്‍റെ ചിതാഭസ്മം നിമജ്ജനം ചെയ്ത കടലില്‍ ചാടി ഭാര്യ ആത്മഹത്യ ചെയ്തു.  വീണ്ടും വീണ്ടും വായിച്ചു പുരാണം അല്ലായെന്ന് ഉറപ്പു വരുത്തി. എന്നോ, എങ്ങാണ്ടോ അല്ല നമ്മുടെ ആലപ്പുഴയില്‍ ഇന്നലെയാണ് സംഭവം. പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ പി. പത്മരാജന്‍റെ 'മൂന്നാംപക്കം' എന്ന ചിത്രത്തിലെതുപോലെയാണ് സംഭവം. ഭര്‍ത്താവിന്‍റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനിടെ ഭാര്യ കടലിലേക്കിറങ്ങി പോകുകയായിരുന്നു. ഭര്‍ത്താവും ഭാര്യയും ഒന്നായി ലയിച്ചു ചേര്‍ന്നു.  'സതി' എന്നൊക്കെ വായിച്ച അറിവേയുള്ളൂ. ഇതാ കണ്മുന്നില്‍. സതിയില്‍ അഗ്നിയാണെങ്കില്‍ ഇവിടെ ജലം. അതും സാഗരം. പുരാണമനുസരിച്ചു പഞ്ചഭൂതം തന്നെ. കാര്യം അതല്ല......ചെറിയ കാര്യത്തിനു വരെ ലഗ്ഗേജും ലാപ്ടോപും എടുത്തു ബൈ ഡാ...എന്ന് പറഞ്ഞു ഫ്ലാറ്റ് വിട്ടിറങ്ങുന്ന ന്യൂ ജനറേഷന്‍ ഫീമെയിലുകളും മെയിലുകളും ഈ വാര്‍ത്ത ഒരിക്കലെങ്കിലും വായിക്കണം. നന്നാകാന്‍ താത്പര്യമുള്ളവര്‍ ഇടക്കിടെയും. ഭര്‍ത്താവിനെ അനുയാത്ര ചെയ്ത മഹതീ..........ഈ ജനറേഷനുകളെ അനുഗ്രഹിക്കണേ...... 

No comments:

Post a Comment