ശ്രവണസുധാമൃതം..........
ഇന്ന് ഭാഗവത പ്രഭാഷണം കേള്‍ക്കാനായി പോയി. മകനെയും കൊണ്ടാണ് പോയത്. ക്ഷേത്രങ്ങളില്‍ ചോറൂണിനും ഡോക്ടറുടെ അടുത്തേക്കും അല്ലാതെ ആദ്യമായാണ് ഒരു യാത്ര. ഭാഗവതം ആയതുകൊണ്ട് മാത്രം. ചെറുപ്പത്തിലെ നല്ല വാക്കുകള്‍ കണ്ടും കെട്ടും വളരെട്ടെ എന്ന സ്വാര്‍ത്ഥം ഉണ്ട്. ആചാര്യന്‍ പ്രശസ്തനും പ്രഗത്ഭനുമാണ്. അദ്ദേഹം വിശ്വപ്രേമത്തെ കുറിച്ചും സാമുദായിക മൈത്രിയെ കുറിച്ചുമൊക്കെ പ്രഭാഷിച്ചു........... കേമം....... ദാ വരുന്നു.............'നിങ്ങള്‍ ധാരാളം ഭാഗവതം കേട്ടിട്ടില്ലേ? അതില്‍ ഇക്കാര്യങ്ങള്‍ ആരെങ്കിലും പറഞ്ഞു കേട്ടോ? ഞാന്‍ അങ്ങിനെയല്ല. ...ഇതൊന്നും കേള്‍ക്കാതെ വെറുതെ ശാപ്പാട് കഴിച്ചു പോയിട്ടെന്തു കാര്യം. ഭക്ഷണത്തിന്‍റെ സമയത്ത് ആള്‍ക്കാര്‍ വരും'................ഞാന്‍ കുഞ്ഞിനേയും എടുത്തു പുറത്തേക്കോടി......................
No comments:
Post a Comment