Saturday, 23 November 2013

ധര്‍മ്മപത്നി...............


രാവിലെ ഒരു വാര്‍ത്ത. ഭര്‍ത്താവിന്‍റെ ചിതാഭസ്മം നിമജ്ജനം ചെയ്ത കടലില്‍ ചാടി ഭാര്യ ആത്മഹത്യ ചെയ്തു.  വീണ്ടും വീണ്ടും വായിച്ചു പുരാണം അല്ലായെന്ന് ഉറപ്പു വരുത്തി. എന്നോ, എങ്ങാണ്ടോ അല്ല നമ്മുടെ ആലപ്പുഴയില്‍ ഇന്നലെയാണ് സംഭവം. പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ പി. പത്മരാജന്‍റെ 'മൂന്നാംപക്കം' എന്ന ചിത്രത്തിലെതുപോലെയാണ് സംഭവം. ഭര്‍ത്താവിന്‍റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനിടെ ഭാര്യ കടലിലേക്കിറങ്ങി പോകുകയായിരുന്നു. ഭര്‍ത്താവും ഭാര്യയും ഒന്നായി ലയിച്ചു ചേര്‍ന്നു.  'സതി' എന്നൊക്കെ വായിച്ച അറിവേയുള്ളൂ. ഇതാ കണ്മുന്നില്‍. സതിയില്‍ അഗ്നിയാണെങ്കില്‍ ഇവിടെ ജലം. അതും സാഗരം. പുരാണമനുസരിച്ചു പഞ്ചഭൂതം തന്നെ. കാര്യം അതല്ല......ചെറിയ കാര്യത്തിനു വരെ ലഗ്ഗേജും ലാപ്ടോപും എടുത്തു ബൈ ഡാ...എന്ന് പറഞ്ഞു ഫ്ലാറ്റ് വിട്ടിറങ്ങുന്ന ന്യൂ ജനറേഷന്‍ ഫീമെയിലുകളും മെയിലുകളും ഈ വാര്‍ത്ത ഒരിക്കലെങ്കിലും വായിക്കണം. നന്നാകാന്‍ താത്പര്യമുള്ളവര്‍ ഇടക്കിടെയും. ഭര്‍ത്താവിനെ അനുയാത്ര ചെയ്ത മഹതീ..........ഈ ജനറേഷനുകളെ അനുഗ്രഹിക്കണേ...... 

Monday, 18 November 2013

ഹര്‍ത്താല്‍.......................

ഹര്‍ത്താലുകള്‍ വീണ്ടും.....ഇപ്പോഴിതാ പുതിയ ആരവം, ഹര്‍ത്താലുകള്‍ക്കെതിരെ ജന മനസാക്ഷി ഉണരുന്നുവത്രേ....സത്യം പറയാമോ, ഹര്‍ത്താലിനെ ആരെല്ലാം സത്യസന്ധമായി എതിര്‍ക്കുന്നുണ്ട്. മിക്കവര്‍ക്കും അവധി സന്തോഷം പകരുന്ന കാര്യം തന്നെയാണ്. മാത്രമല്ല, ഇതിനു പിന്നില്‍ കാലം ആവശ്യപ്പെടുന്ന ഒരു സദ്കൃത്യമുണ്ട്. ദിവസത്തില്‍ ഉറങ്ങാന്‍ മാത്രം വീട്ടിലെത്തുന്ന ഇന്നത്തെ സമൂഹത്തെ ഒരു ദിവസമെങ്കിലും കുടുംബ ജീവിയാക്കുന്ന ഏക കാരണം ഹര്‍ത്താല്‍ ആണ്. കുടുംബക്കാര്‍ക്ക്‌ പരസ്പരം പകല്‍ വെളിച്ചത്തില്‍ കാണാവുന്ന സുദിനം............
അമ്മ....................

നൊന്തുപെറ്റ ഇരട്ട കുഞ്ഞുങ്ങളെ കഴുത്തറുത്തു കൊന്ന ഒരമ്മയെ അടുത്തിടെ കേരളം കണ്ടു. എല്ലാവരും അവരെ ശപിച്ചു......ദുഷ്ട....ഞാനും പ്രാകി. പിറ്റേ ദിവസം വീണ്ടും വാര്‍ത്ത‍. തെളിവെടുപ്പിനായി പോലീസിനൊപ്പം സംഭവ സ്ഥലത്തെത്തിയ അവര്‍ ബോധം കേട്ടു വീണുവത്രേ.....കൂടുതല്‍ പറയുന്നില്ല....അതാണ് അമ്മ.....


Sunday, 17 November 2013

ശ്രീ കൂടല്‍മാണിക്യം............

ഞാന്‍ ജനിച്ചത്‌ ഇരിഞ്ഞാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്‍റെ തട്ടകതാണ്. ലോകത്തിലെ ഏക ഭരത മഹാ ക്ഷേത്രം. വനവാസത്തിനു ശേഷം തിരിചെതാമെന്നു വാക്ക് നല്‍കിയ  ശ്രീരാമനെ കാണാഞ്ഞു അഗ്നിപ്രവേശത്തിനു ഒരുങ്ങിയ ഭരതന്‍. ശ്രീ ഹനുമാന്‍റെ വാക്ക് കേട്ടു ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്ന ഭരതന്‍. ഇതാണത്രേ ക്ഷേത്രത്തിലെ പ്രതിഷ്ഠ സങ്കല്‍പ്പം. അതുകൊണ്ടുതന്നെ ആവണം ഇവിടുത്തെ ഭക്തന്മാര്‍ക്ക് ജീവിതത്തില്‍ അഗ്നിപരീക്ഷ നേരിടേണ്ടി വരുന്നതും. അവസാന നിമിഷം രക്ഷാമാര്‍ഗം തെളിയുന്നതും......

സച്ചിനും ഭാരതരത്നയും...........

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. അദ്ദേഹത്തെ തേടി ഭാരതരത്നയും എത്തി. സന്തോഷിക്കുന്നവരുണ്ടാകാം, അസൂയപ്പെടുന്നവരുണ്ടാകാം. ധ്യാന്‍ചന്ദും മില്‍കാ സിങ്ങും അടക്കമുള്ളവര്‍ക്ക് ഈ ബഹുമതി നല്‍കിയിട്ടില്ലായെന്ന സത്യം വിളിച്ചു പറയുന്നവരും ഉണ്ടാകാം. അധികൃതര്‍ക്ക് വയ്കി ഉദിച്ച വിവേകമായി മാത്രമേ ഇതിനെ കരുതാനാകൂ. എന്തും വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ഉപാധിയായി കരുതുന്നവര്‍ നല്ല കാര്യം ചെയ്യുമ്പോള്‍ പരമാവധി പ്രശംസിക്കുക. അതായിരിക്കും ഉചിതം......പിന്നെ പൂര്‍ണ ചന്ദ്രനെ കണ്ടു ഓരിയിടുന്നവരോട് ഒന്നും പറയാനുമില്ല.......